2018 സിയാസ് നിരത്തിലിറങ്ങി.

നീണ്ട നാല് വർഷത്തിന് ശേഷം, പുതുമകളുമായി സിയാസ് മുഖം മിനുക്കി ഇറങ്ങി. അടുത്തിടെ പ്രിമിയം കാറുകളുടെ ഗണത്തിലേക്കുയർത്തിയ സ്റ്റൈലിഷ് സെഡാൻ സിയാസിനെ വീണ്ടും പരിഷ്കരിച്ചാണിക്കുറി മാരുതി സുസുക്കിയെത്തിയിക്കിയിരിക്കുന്നത്. 8.19 ലക്ഷം മുതൽ 10.97 ലക്ഷംവരെയാണ് പുതിയ സിയാസിന്റെ ഡൽഹി എക്സ് ഷോറുംവീല. ഈ ശ്രേണിയിലെ പ്രധാന എതിരാളിയായ ഹുണ്ടായ് വെർണയുടെ വില (7.9 ലക്ഷം മുതൽ )യുമായി താരതമ്യം ചെയ്യുമ്പോൾ ചെറിയ വിലക്കൂടുതലുണ്ടെങ്കിലും , പുറംമോടി ഉയർത്തിയുള്ള വെറുമൊരു മുഖംമിനുക്കലിനുമപ്പുറം ഉൾവശത്ത് കൂടുതൽ സ്ഥലമടക്കം ആകർഷണീയമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ മറ്റുപ്രമുഖ സെഡാൻ മോഡലുകളായ ഹോണ്ട സിറ്റി, ടൊയോട്ടാ യാരിസ്, വോക്സ്‍വാഗൻ വെന്റോ എന്നിവയ്ക്കും സിയാസ് വെല്ലുവിളിയാകുമെന്നുറപ്പാണ്.

പെട്രോൾ ഡീസൽ എൻജിനിൽ, സിഗ്മ, ഡെൽറ്റാ, സീറ്റ, ആൽഫ എന്നിങ്ങനെ നാല് വകഭേദങ്ങളിൽ സിയാസ് ഒരുക്കിയിട്ടുണ്ട്. അഴകിനൊപ്പം എല്ലാമോഡലുകൾക്കും മികച്ച ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നുവെന്നതും പ്രസക്തമാണ്.
സിയാസിന്റെ പഴയ മോഡലിലേതിൽനിന്ന് വ്യത്യസ്തമായി 1.4 ലിറ്റർ പെട്രോൾ എൻജിന് പകരം കൂടുതൽ പവറും ടോർക്കും നൽകുന്ന 1.5ലിറ്റർ 4സിലിണ്ടർ K15 എൻജിനാണ് പെട്രോൾ പതിപ്പിനുള്ളത്. ഈ എൻജിന് പരമാവധി 106 പിഎസ് വരെ കരുത്തും 138എൻഎം ടോർക്കും സൃഷ്ടിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ഏറ്റവും കൂടുതൽ മൈലേജുള്ള പെട്രോൾ സെഡാനെന്ന ഖ്യാതിയോടെ 21.56 കിലോമീറ്റർ ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനുറപ്പെന്നോണം, കൂടുതൽ ഇന്ധനക്ഷമത നൽകുന്ന സുസുക്കി ഹൈബ്രിഡ് വെഹിക്കിൾ സിസ്റ്റം (SHVS) മൈൽഡ് ഹൈബ്രിഡ് സംവിധാനവുമുണ്ട്. ഇതോടെ സി ക്ലാസിൽ മൈൽഡ് ഹൈബ്രിഡ് സാങ്കിതികവിദ്യ ലഭ്യമാകുന്ന ഏക മോഡലാകും സിയാസ്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ  ടോർക്ക് കോൺവെർട്ടർ ഉള്ള 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻമിഷനുമാണ് പെട്രോൾ എൻജിനുള്ളത്. ഡീസലിൽ SHVS സംവിധാനത്തോടെ 1.3 ലിറ്റർ എൻജിൻ തുടരും.

പരിഷ്കരിച്ച സിയാസ് മോഡലുകളിലെല്ലാം സ്റ്റാൻഡേർഡായി രണ്ട് എയർബാഗുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ എബിഎസ്, റിവേഴ്‌സ് പാർക്കിംഗ് സെൻസർ, ഡ്രൈവറിനും സഹചാരിക്കുമടക്കം സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലേർട്ട്, റിയർ പാർക്കിംഗ് സെൻസർ എന്നിവയുമുണ്ട്. ഹൈയർ വേരിയൻറുകളിൽ ക്രൂയിസ് കൺട്രോളും റിവേഴ്സ് പാർക്കിംഗുമടക്കമുള്ള സംവിധാനങ്ങളും ലഭ്യമാണ്. പുതിയ 16 ഇഞ്ച് അലോയ് വീലുകൾ ആൽഫ വേരിയന്റിൽ ആഡംബരം നൽകുന്നു. ടോർക്ക് കോൺവെർട്ടർ ഉള്ള ഓട്ടോമാറ്റിക് വേരിയന്റുകളിൽ അധികസുരക്ഷയ്ക്കുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

സാങ്കേതികമാറ്റങൾക്കൊപ്പം കാഴ്ചയിലും കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് പുതിയ സിയാസ് എത്തുന്നത്. ഡേ ടൈം റണ്ണിംഗ് ലാംപ് സഹിതം എൽഇഡി പ്രൊജക്ടർ ഹെഡ്ലാംപ്, പിന്നിൽ എൽഇഡി കോമ്പിനോഷൻ ലാംപ്, പരിഷ്കരിച്ച ബമ്പർ, പുതിയ ഡിസൈനിലുള്ള അലോയി വീൽ എന്നിവയ്ക്കൊപ്പം വേറിട്ട മുൻ ഗ്രില്ലും ഒരുക്കിയിരിക്കുന്നു.
കാറിന്റെ ഉൾവശത്തെയും കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട്. ബീജ് നിറത്തിലാണ് കാറിന്റെ ഇന്റീരിയർ, 7.0 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമനെ്‍റ് സിസ്റ്റത്തിൽ ആൻഡ്രോയിഡ് ഓട്ടോ ആപ്പിൽ കാർപ്ലേ കണക്ടിവിറ്റി, നാവിഗേഷൻ, ബ്ലൂടൂത്ത്, വോയ്സ് കമാൻഡ് സൗകര്യങ്ങളുണ്ട്.

നെക്സ ബ്ലൂ, പേൾ സാഗ്രിയ റെഡ്, പേൾ മിഡനൈറ്റ് ബ്ലാക്, മെറ്റാലിക് മാഗ്മ ഗ്രേ, മെറ്റാലിക് പ്രിമിയം സിൽവർ , പേൾ മൊറ്റാലിക് ഡിക്നിറ്റി ബ്രൗൺ , പേൾസ്നോ വൈറ്റ് എന്നീ ഏഴ് നിറങ്ങളിലാണ് ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ പുതിയ സിയാസ് എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here