ചെറിയ മുഖം മിനുക്കാലോടെ ആക്ടിവ ഇറക്കിയ 2018 മോഡൽഏവിയേറ്ററിനു ബുക്കിംഗ് ആരംഭിച്ചു. ഇതോടെ നിലവിൽ ആക്ടിവ ഐ , 5G , 125, ഗ്രാസിയ ഡിയോ ഉൾപ്പെടെ 6 സ്കൂട്ടർ മോഡലുകളും നവീകരിച്ചു ഹോണ്ട ജൈത്രയാത്ര തുടരുകയാണ്. ഹോണ്ടയിൽ താത്പര്യമുള്ള എന്നാൽ ആക്ടിവയിൽ മതിപ്പില്ലാത്ത റൈഡർമാരാണ് ലക്ഷ്യം.
LED ഹെഡ്‍ലാംപ്, ഡേ ടൈം ലാംപ്, കോംബി ലോക്ക് എന്നിവയാണ് പുതിയ ഫീച്ചറുകൾ. സ്റ്റീൽ റിം, അലോയ് റിം എന്നിങ്ങനെ ഓപ്ഷൻ ഉണ്ട്. മുൻ ഡിസ്ക് അലോയ് വീൽ മോഡലിൽ മാത്രം. സ്പാർട്ടൻ റെഡ് എന്ന പുതിയ ഒരു നിറം കൂടി വന്നു. പ്രീമിയം ആക്കാൻ ബ്രൗൺ നിറത്തിലുള്ള സീറ്റും പാനലുകളും, ക്രോമിയം ഫിനിഷുള്ള മുൻ പാനലും ഉണ്ട്. പയറ്റി തെളിഞ്ഞ 110 സിസി എൻജിനും CVT ഗിയർബോക്സിനും മാറ്റമില്ല. ഒപ്പം പഴയ സസ്പെന്ഷന് ഘടകങ്ങളും പെർഫോമൻസ് ഉറപ്പ് തരുന്നു. ട്യൂബ് ലെസ്സ് ടയർ, കോംബി ബ്രേക്ക്, ബാലൻസിങ്ങിന് ഈക്വലൈസർ എന്നിവ റൈഡർ സുരക്ഷ ഒരുക്കുന്നു.
നേരിയ വില വിത്യാസം മുൻ മോഡലിനെ അപേക്ഷിച് ഉണ്ട്.
Please provide the details about odometer type of Aviator?
Digital or Analog?