അടുത്ത മാസം ലോഞ്ച് പ്രതീക്ഷിക്കുന്ന 2018 സിയാസ് നെക്സ ഡീലർ യാർഡുകളിൽ എത്തി. സിറ്റിയും, വെർണയും യാരിസും കുതിപ്പ് നടത്തുമ്പോൾ 2014ലിൽ ഇറങ്ങിയ സിയാസിന് പിടിച്ചു നിൽക്കാൻ ഒരു മാറ്റം അനിവാര്യമായിരുന്നു. പുതിയ സിയാസിൽ വെറും മിനുക്കു പണികൾ മാത്രമല്ല, കാതലായ ചില മാറ്റങ്ങൾ കൂടി സുസുക്കി നടത്തിയിട്ടുണ്ട്.
പുറംകാഴ്ച – പഴയ വലിയ ഗ്രിൽ ഒതുക്കമുള്ള, എന്നാൽ നല്ല വടിവുകളുള്ള ഗ്രില്ലിന് വഴിമാറി. അതിനു ക്രോമിയം അരികുകൾ നൽകി കൂടുതൽ പരുക്കൻ ഭാവം നൽകുന്നു . ഹെഡ്‍ലാംപുകളിൽ DRL കൂടി ചേർത്തു. മുൻ ബമ്പറിനും, പിൻ ബമ്പറിനും ആവശ്യത്തിനുള്ള മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഫോഗ് ലാമ്പിന് ചുറ്റുമുള്ള ക്രോമിയം ആവരണം ഗ്രില്ലുമായി ചേർന്ന് കാറിനു നല്ല വ്യക്തിത്വം നൽകുന്നു. വശങ്ങൾ നമ്മൾ കണ്ട പരിചയിച്ച പോലെ തന്നെ.
ഉൾവശം – ചില തൊട്ടു തലോടലുകൾ ഒഴികെ ഉൾവശം പഴയത് പോലെ തന്നെ. പ്രീമിയം അനുഭവം നൽകുന്ന തടിയുടെ ഡിസൈനുള്ള പുതിയ ഫിനിഷാണ് ഉള്ളിൽ. ക്രൂയിസ് കൺട്രോൾ, വലിയ ഡിസ്‌പ്ലെ എന്നിവ ഉണ്ടാവും
എൻജിൻ – പ്രധാന മാറ്റം ഇവിടെയാണ് പഴയ 1.4Lപെട്രോൾ മാറി പുതിയ 1.5L എത്തിയിരിക്കുന്നു. 104 പി എസ് കരുത്തും ,138 NM ടോർക്കും ആണ് ഈ മോഡലിന്റെ സവിശേഷത. ഇതിൽ 5 സ്‌പീഡ് മാനുവൽ, 4 സ്പീഡ് ഓട്ടോമാറ്റിക് എന്നിയാണ് ചക്രങ്ങളെ കറക്കുന്നതു. ഡീസൽ പതിപ്പ് പിൻവലിക്കുകയാണ് ഇപ്പോൾ. ശരാശരി 22 kmpl പ്രതീക്ഷിക്കുന്ന ഫേസ് ലിഫ്റ്റ് മോഡലിന് മുന്ഗാമിയെക്കാൾ അല്പം വില കൂടുതൽ ആയിരിക്കും
കടപ്പാട് – ഓട്ടോപോർട്ടൽ