2019 വിറ്റാര സുസുക്കി അവതരിപ്പിച്ചു. ക്രെറ്റയ്ക് ഒരു എതിരാളി.
സുസുക്കിയുടെ പ്രഥമ എസ് യു വി, വിറ്റാരയുടെ പരിഷ്കരിച്ച മോഡൽ ഔദ്യോഗികമായി അവതരിപ്പിച്ചു. വിപണിയിൽ ഇറക്കാൻ ഉദ്ദേശിച്ച തീയതിക്ക് മുൻപാണിത്.
2018 മോഡലിൽ നിന്ന് വ്യത്യസ്തമായി, പുതിയ വലിയ ഗ്രിൽ, അതിൽ ക്രോം അഴികൾ, പുതിയ ബമ്പർ വലിയ ഡി ആർ എൽ എന്നിവയാണ് പുതിയ മോഡലിൽ. വശങ്ങളിൽ പഴയ രൂപം തന്നെയാണ്. എന്നാൽ പുതിയ ഡിസൈൻ അലോയി വീലിനു മാറ്റു കൂട്ടുന്നു പിന്നിലെ കോമ്പിനേഷൻ ടയിൽ ലാമ്പിന് പുതിയ ഡിസൈനാണ്
ഉള്ളിൽ നല്ല മാറ്റങ്ങളാണ്. മൃദുവായ പ്രതലമാണ് പുതിയ ഡാഷ്ബോർഡിന്റെ ഉപരി തലത്തിനു. പ്രീമിയം ഫീൽ നൽകുന്ന ഉൾവശം. മീറ്റർ കൺസോളിൽ കളർ ഡിസ്പ്ലെ വന്നു .
സാങ്കേതികതയിലും കുറവ് വരുത്തിയിട്ടില്ല. ലെയ്ൻ ഡിപ്പാർച്ചർ അലാം, ട്രാഫിക് അലാം, ബ്ലൈൻഡ് സ്പോട് മുന്നറിയിപ്പ്, ട്രാഫിക് സൈൻ അറിയിപ്പ്, ഇരട്ട ബ്രേക്ക് സെൻസർ എന്നിവ ചിലതു മാത്രം .
1.0 ലിറ്റർ, 1.4ലിറ്റർ ടർബോ പെട്രോൾ എൻജിനുകളാണ് അന്താരാഷ്ട്ര മോഡലിൽ. മാന്വൽ , ഓട്ടോമാറ്റിക് ഗിയർബോക്സും ഉണ്ട്. സുസുക്കിയുടെ ആൾഗ്രിപ് 4×4 സിസ്റ്റം ഓപ്ഷണലായി ഉണ്ടാകും.
2015 വരെ ഗ്രാൻഡ് വിറ്റാര മോഡൽ സുസുക്കി ഇന്ത്യയിൽ വിറ്റിരുന്നു. റാലികളിലെ സ്ഥിര സാന്നിധ്യം. പിന്നീട് ചെറു പതിപ്പായ വിറ്റാര ബ്രെസ എത്തി. 2018 മോഡൽ പലപ്പോഴായി പേരെ പരീക്ഷണ ഓട്ടം നടത്തുന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ സ്ഥിതിക്ക് കോമ്പസ്സിനെയും ക്രെറ്റയെയും വെല്ലാൻ വിറ്റാര ഇറക്കാൻ സാധ്യത ഏറെയാണ്.