ബി എം ഡബ്ള്യു മോട്ടോറാഡ് ഇറക്കുന്ന BMW HP4 Race എന്ന അത്യുഗ്രൻ സൂപ്പർ സ്പോർട്സ് ബൈക്ക് ഇന്ത്യയിൽ എത്തി. 1000 സിസി HP 4 എന്ന സ്ട്രീറ്റ് ലീഗൽ ബൈക്കിന്റെ ട്രാക്ക് അവതാരമാണ് Race . റേസ് ട്രാക്കിൽ മാത്രമേ ഇത് ഓടിക്കാൻ സാധിക്കുകയുള്ളു. എന്നാൽ റേസിംഗ് നിബന്ധനകൾ ഇതിൽ പാലിക്കപെടാത്തതിനാൽ ഫോർമുല റേസിങ്ങിൽ ഓടിക്കാൻ കഴിയില്ല. 1000 സിസി എൻജിനിൽ നിന്ന് ഉണ്ടാക്കാവുന്ന കരുത്തും പെർഫോമൻസും കാണിച്ചു തരികയാണ് ബി എം ഡബ്ള്യു മോട്ടോറാഡ്. 4 സിലിണ്ടർ എൻജിൻ 6 ഗിയർ വഴി 215 ബി എച് പി കുതിപ്പും 120 എൻ എം കരുത്തും നൽകുന്നു. 750 എണ്ണം മാത്രം നിർമ്മിക്കുമ്പോൾ, ഇതിന്റെ ഇന്ത്യയിലെ വില 85 ലക്ഷം ആണ്.
റേസിങ്ങിനു അനുയോജ്യമായി ഭാരം കുറയ്ക്കാൻ, ഫ്രെയിമും, വീലും കാർബൺ ഫൈബർ നിർമ്മിതമാണ്. ലോകത്തിൽ തന്നെ ആദ്യത്തെ കാർബൺ ഫ്രെയിം ബൈക്കാണിത് . ഇത്രയും ശക്തി താങ്ങാൻ ഉന്നത നിലവാരമുള്ള ബ്രേക്കും, ഫോർക്കും സസ്പെന്‍ഷനുമാണ്. റേസിംഗ് ടയറുകളാണ് ഇതിൽ , എതിരാളി 1299 സിസി ഡ്യുക്കാറ്റി സൂപ്പർ ലെഗ്ഗെറായാണ്. പക്ഷെ അത് റോഡിൽ ഓടിക്കാം എന്ന വിത്യാസമുണ്ട്. എല്ലാ 5000 കെമി എൻജിൻ പുതുക്കി പണിയണം.
ഇന്ത്യയിലെ ആദ്യ വാഹനം ഒബ്റോയ് ഹോട്ടൽ ഗ്രുപ് എം ഡി വിക്രം ഒബ്റോയ് സ്വന്തമാക്കി. 1.12 കോടി വിലയുള്ള ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ലെഗ്ഗെറായാണ് വിക്രമിന്റെ മറ്റൊരു വാഹനം.