തുടക്കകാരെ പ്രതീക്ഷിച്ചു നിസ്സാൻ അവതരിപ്പിച്ച ചെറിയ വലിയ വാഹനമായിരുന്നു ഗോ. നിസ്സാന്റെ കീഴിൽ ഉള്ള മൂന്നു ആഗോള ബ്രാൻഡുകളിൽ ഒന്നാണ് ഡാറ്റ്‌സൺ. ഒരുകാലത്തെ ജപ്പാനിലെ ജനപ്രിയ ബ്രാൻഡ്. ഫീച്ചറുകൾ കുറച്, വലിയ ബോഡി ഉള്ള വാഹനം , കുറഞ്ഞ വിലയ്ക്ക് എന്നതായിരുന്നു വിലയിരുത്തൽ. പക്ഷെ അനുദിനം മാറുന്ന ഇവിടുത്തെ വിപണിയിൽ ഗോയ്ക്ക് വേണ്ട നില നിൽപ് ലഭിച്ചില്ല. ചെറിയ വീലുകൾ, നിലവാരം കുറഞ്ഞ ഡാഷ്‌ബോർഡ്, മുൻ ബെഞ്ച് സീറ്റ്, ഉള്ളിലെ ഉയർന്ന വിറയലും, ശബ്ദവും, വലിയ പാനൽ വിടവുകൾ എന്നിവ അതിന്റെ ലളിതമായ രൂപഭംഗിയേയും, ഉയർന്ന 1.2ലി എൻജിനെയും, കുറഞ്ഞ ടെർണിങ് റേഡിയെസിനെയും ഒക്കെ മറച്ചു പിടിച്ചു. ഒപ്പം ഡാറ്റ്‌സൺ എന്ന അധികം കേൾക്കാത്ത കമ്പനിയും അതിന്റെ സെർവീസും മറ്റൊരു പിന്തിരിപ്പൻ കാരണമായി .

datsun-go-facelift-spyshot
Datsun Go -Spyshot- Courtesy Auto Car India

ഈ കുറവുകൾ തിരുത്തി ഒരു അങ്കത്തിന് ഒരുങ്ങുകയാണ് ഗോ യും ഗോ പ്ലസും. പരീക്ഷണ വാഹനം, കാർ പാപ്പരാസികൾ ഒപ്പിയെടുത്തു. ഇന്തോനേഷ്യയിൽ ഇറങ്ങിയ വാഹനത്തിന്റെ അതെ മാറ്റങ്ങൾ ആവും ഇവിടെയും. പ്രധാനമായും കുറച്ചു കൂടി സ്‌പോർട്ടി ആക്കിയ മുൻഭാഗം ആണ്. പുതിയ വലിയ ഗ്രിൽ, കടഞ്ഞെടുത്ത പോലുള്ള ബംപർ, പുതിയ ഹെഡ് ലാംപ്, ലംബമായി ഘടിപ്പിച്ച ഡേ ടൈം എൽ ഇ ഡി, ഉയർന്ന മോഡലിൽ അലോയ് വീൽ, വലിയ വീലുകൾ എന്നിവയാണ്, കുറച്ചു കൂടി മോഡി കൂട്ടാൻ അക്‌സെസ്സറിയായി സൈഡ് സ്‌കേർട് ഉൾപ്പെടെ ഉള്ളവയുണ്ട്

datsun-go-2018-interior

ഉള്ളിലെ മാറ്റങ്ങൾ എടുത്തുപറയേണ്ടതാണ്. പുതിയ പ്രീമിയം ഫീൽ നൽകുന്ന ഡാഷ്‌ബോർഡ്, സ്റ്റിയറിംഗ് വീൽ എന്നിവയാണ് അത്. മാറ്റ് കൂട്ടാൻ 6.75 ഇഞ്ച് ടച് സ്‌ക്രീൻ മീഡിയ പ്ലേയർ ആണ് വരുന്നത്. കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, മിററിങ് എന്നിവ ഉണ്ടാകാം. പഴയ മടുപ്പിക്കുന്ന മുൻ ബെഞ്ച് സീറ്റ് മാറി സിംഗിൾ സീറ്റ് ആയി. ആ സ്ഥലത്തേക്ക് ഹാൻഡ് ബ്രേക്ക് എത്തി. ഡാഷ്ബോർഡിലുള്ള ഗിയർ നോബിനു പുതിയ ഡിസൈനായി. പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ വേണ്ടി എയർ ബാഗ്, എ ബി എസ് എന്നിവ നല്കാൻ ഇടയുണ്ട്. ഇന്ത്യയ്ക്ക് പുറത്തു സി വി ടി ഗിയർബോക്സ് ഉണ്ടെങ്കിലും ഇവിടെ എ എം ടി ക്കാണ് സാധ്യത.

datsun-go-2018

നിലവിലുള്ള 1200 സിസി എൻജിന് മാറ്റം ഇല്ല. മൂന്നു സിലിണ്ടർ എൻജിൻ 67 ബി എച് പി കുതിപ്പും 104 ന്യുട്ടൺ മീറ്റർ കരുത്തും നൽകുന്നുണ്ട്.ഉള്ളിലെ വിശാലത, 265 ലിറ്റർ ബൂട്ട്, എളുപ്പം തിരിക്കാനുള്ള സൗകര്യം, കരുത്തുള്ള എൻജിൻ, ആരും ഇഷ്ടപെടുന്ന ഡിസൈൻ, കാലത്തിനൊത്ത മാറ്റങ്ങൾ എന്നിവ ഗോ യെ ഒരു നല്ല സിറ്റി കാർ ആകുന്നു. ആദ്യം പറഞ്ഞ ചില കുറവുകൾ നികത്തി എന്നും പ്രതീക്ഷിക്കാം. നിസ്സാന്റെ വിപുല സർവീസ് ശ്രിഖല ആയതിനാൽ വില്പനാന്തര സേവനം ഉറപ്പാക്കാം

ഗോ യുടെ 7 സീറ്റർ എസ്റ്റേറ്റ് വകഭേദമായ ഗോ പ്ലസിലും സമാന മാറ്റങ്ങൾ പ്രതീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here