മാരുതീ 800ൽ നീന്നു മാറി ചിന്തിക്കാൻ നമ്മെ പഠിപ്പിച്ച ആ ഉയരമുള്ള കുഞ്ഞൻ വാഹനത്തിന്റെ പുതു തലമുറയെ ഹ്യൂണ്ടായ് ഒക്‌ടോബെറിൽ നിരത്തിലിറക്കും. ഇന്ത്യക്കാർ നെഞ്ചിലേറ്റിയ ‘സാൻട്രോ’ നാമത്തിൽ, അതിന്റെ വ്യകതിത്വമായ ടോൾ ബോയ് ഡിസൈനിൽ ഉള്ള വാഹനമായിരിക്കും ഇത്. ഇയോൺനിനും ഐ 10 ഗ്രാന്ഡിനും മധ്യത്തിൽ നിൽക്കുന്ന മോഡലാകും പുതിയ സാൻട്രോ. ഒരു പക്ഷെ വിൽപനയിൽ പിന്നിലായ ഇയോൺ പിൻവലിച് സാൻട്രോ ഇറങ്ങും
ഹ്യുണ്ടായിൽ നിന്ന് വരുന്നതിനാൽ വളരെ മികച്ച ഡിസൈനും ഉൾവശവും പ്രതീക്ഷയ്ക്കാം. ഫ്ലൂയിഡിക് ഡിസൈനിൽ വളരെ സൗമ്യമായ ഒരു മുൻഭാഗം പ്രതീക്ഷിക്കാം. പിന്നിൽ ഉയർന്നു നിൽക്കുന്ന ടോൾ ബോയ് ഡിസൈൻ ആകും. ഐ 10 നേക്കാൾ ചെറുതെങ്കിലും കുടുംബ വാഹനം എന്ന നിലയിൽ ഉള്ളിൽ സ്ഥല സൗകര്യം കൂടുതൽ ഉണ്ടാകും. പ്രീമിയം തോന്നിപ്പിക്കാൻ ക്രോംമിന്റെ ധാരാളിത്തം പ്രതീക്ഷിക്കാം.
ഐ 10നിലെ ഒരു ലിറ്റർ എൻജിൻ ആകും ഇതിൽ. സെലീറിയോ ഡീസൽ പരാജയപ്പെട്ടത് കൊണ്ട് പെട്രോൾ മാത്രം ആകും ഹ്യൂണ്ടായ് ഇറക്കുക. മാനുവൽ / എ എം ടി ഗിയർ ബോക്സ് ഉണ്ടാകും. സ്മാർട്ട് ഓട്ടോ എന്ന ഹ്യൂണ്ടായ് നിർമ്മിത ഏഎംടി വരുന്ന ആദ്യ മോഡലാകും ഈ സാൻട്രോ
സെഗ്മെൻറ് ഭേദമെന്യേ, നല്ല ഫിറ്റും, ഫിനിഷും ഹ്യുണ്ടായുടെ മുഖമുദ്ര ആണ്. ഇവിടെയും അതുണ്ടാകും. ധാരാളം സ്റ്റോറേജ് സ്ഥലങ്ങൾ, പ്രയോഗികത നൽകുന്ന ഫീച്ചറുകൾ എന്നിവ പ്രതീക്ഷിക്കാം. റെനോ ക്വിഡ്, സുസുക്കി സെലീറിയോ, ടാറ്റാ റ്റിയാഗോ എന്നിവയാണ് മുഖ്യ എതിരാളികൾ.