വിറ്റാര ബ്രെസ, എക്കോസ്പോർട് എന്നിവയ്ക്ക് എതിരാളി ആകാൻ ഹ്യൂണ്ടായുടെ ചെറു വാഹനം 2019 ഇറങ്ങുമെന്ന് ഹ്യൂണ്ടായ് ഇന്ത്യ എംഡി . 2016ൽ അവതരിപ്പിച്ച കാർലിനോ കോൺസെപ്റ് ആണ് 4 മീറ്ററിൽ താഴെയുള്ള വാഹനത്തിന്റെ അടിസ്ഥാനം. ക്രെറ്റയുടെ താഴെ ആവും ഇത് നിലനിർത്തുക. 8ലക്ഷം – 11ലക്ഷം വില പ്രതീക്ഷിക്കാം
1.0ലിറ്റർ, മൂന്ന് സിലിണ്ടർ T-GDi ടർബോ പെട്രോൾ എൻജിനും, ഐ 20 എലൈറ്റിലെ 1.4ലിറ്റർ ഡീസൽ എൻജിനും ആകും ശക്തി പകരുക. 6 ഗിയർ മാനുവലും, 7 ഗിയർ ഓട്ടോമാറ്റിക്കും ആകും ഗിയർബോകസ്. ആദ്യം അവതരിപ്പിച്ച ഡിസൈനിൽ നിന്ന് വ്യത്യസ്തമായി, ക്രെറ്റ, കൊന എന്നിവയോട് ആണ് പരീക്ഷണ വാഹനത്തിനു സാമ്യം. ഹ്യുണ്ടായുടെ ഒഴുകി ഇറങ്ങുന്ന കാസ്കയ്‌ഡ് ഗ്രിൽ ആണ് നൽകിയിരിക്കുന്നത്. സ്പ്ളിറ് ഹെഡ്‌ലാംപ്, ഫ്ലൂയിഡിക് മുൻ ഭാഗം എന്നിവയാണ് പരീക്ഷണ വാഹനത്തിൽ നിന്ന് കാണുന്നത്. പിൻഭാഗം കാർലിനോ പോലെ തന്നെ അല്പം ബോക്സി ആണ്.
ഹ്യൂണ്ടായ് വാഹനമായ സ്ഥിതിക്ക് ധാരാളം സവിശേഷതകൾ വാഹനത്തിൽ പ്രതീക്ഷിക്കാം. ഉടൻ ഇറങ്ങുന്ന മഹിന്ദ്ര സ് 201, ജീപ്പ് റെനെഗേഡ് എന്നിവ കൂടി വരുമ്പോൾ കടുത്ത പോരാട്ടമാണ് ഈ കോംപാക്ട് SUV സെഗ്മെന്റിൽ വരുന്നത്. നല്ല പെർഫോമൻസും, ഫീച്ചേഴ്സും ഉള്ള വാഹനം, മൂല്യ വിലയ്ക്ക് ഉപഭോഗ്താവിനു ലഭിക്കും എന്നതാണ് ഗുണം.