2017 ഇൽ പിൻവലിച്ച ഏറെ വിറ്റഴിച്ച റിറ്റ്സിനു പകരക്കാരനായി യുവ ഹൃദയങ്ങൾ കീഴടക്കാനായി മാരുതി കളത്തിലിറക്കിയതാണ് ഇഗ്നിസ് . നിവർന്നു നിൽക്കുന്ന ബോക്സി രൂപവും , എയർക്രാഫ്ട് കോക്ക്പിറ്റിനെ അനുസ്മരിപ്പിക്കുന്ന വിൻഡിഷിൽഡും റൂഫും, വലിയ വീൽ ഉൾകൊള്ളാൻ ഉതകുന്ന വീൽ ആർച്ചുകളും , ഹണി കോംബ് മെഷ് ഗ്രില്ലും , ബോണറ്റിന്റെ വശത്തുള്ള ഫെയ്ക്ക് എയർ വെന്റുകൾ ( ജിപ്സിയുടെ സ്റ്റൈലിംഗ്), ഓവർ ഹാങ്ങ് ഇല്ലാതെ വീലുകൾ രണ്ടു അറ്റത്തു ആക്കികൊണ്ടു വലിപ്പം തോന്നിപ്പിക്കുന്ന ഡിസൈൻനും ഇഗ്നിസിനു എതിരാളികളില്ലാത്ത തലയെടുപ്പുള്ള മിനി ക്രോസ്സ് ഓവർ രൂപം നൽകുന്നു പിൻ ഗ്ലാസും, ടെയിൽ ലാമ്പും , കറുത്ത ബമ്പറും, വശത്തെ ഷാർക്‌ ഫിൻ ഡിസൈനും , ആദ്യ 800ന്റെ ഓർമയിലേക്ക് നമ്മെ എത്തിക്കുന്നു. പുറമെ ഉള്ള ചന്തത്തിന്റെ ഒപ്പം പിടിക്കാനായി ഉള്ളിലും ഉണ്ട് പുതുമ . SUV കളിലെ പോലെ ഫ്ലാറ്റ് ഡാഷ്‌ബേർഡ്, വെള്ള കറുപ്പ് തീം പ്രൗഢി നൽകുന്നു .ഒപ്പം കാർബൺ ഫൈബർ, ഗ്രേ, ബോഡി കളർ സ്ട്രിപ്പുകൾ കൂടി അവിടവിടെ ചേരുമ്പോൾ ഉൾവശം സ്‌പോർട്ടി ആകുന്നു. കുറവ് പറയാനെങ്കിൽ പ്‌ളാസ്റ്റിക് ക്വാളിറ്റി പോരാ .ഉയർന്ന ഡ്രൈവിംഗ് പൊസിഷൻ , ഉയരം കുറഞ്ഞ ഡാഷും ഡ്രൈവറുടെ കാഴ്ച കൂട്ടുന്നു

ടച്ച് സ്ക്രീൻ ഇൻഫോ , ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ആൻഡ്രോയിഡ് ഓട്ടോ കണക്ഷൻ(മൊബൈൽ ആപുകൾ അക്സസ്സ് ചെയ്യാം ) 1 .2 ലി പെട്രോൾ എൻജിൻ(18 Km/l ) , 1 .3 ഫിയറ്റ് ഡീസൽ(23 Km/l ) , മാന്വൽ , AMT ഗിയർ ബോക്സ്, ABS, രണ്ടു എയർ ബാഗ്, പിൻ സ്പ്ളിറ് സീറ്റുകൾ, പുഷ് ബട്ടൺ സ്റ്റാർട്ട് , കസ്റ്റമൈസേഷൻ ഓപ്ഷൻ, 7 വേരിയന്റുകൾ , അങ്ങനെ മൊത്തത്തിൽ ഇഗ്നിസ് ഒരു ആകർഷണീയത നൽകുന്നു.

ഐ 10 ഗ്രാൻഡിലേക്കു വരുമ്പോൾ ഒഴുകിയിറങ്ങുന്ന യൂറോപ്യൻ ഡിസൈൻ , വെള്ളച്ചാട്ടത്തെ ഉൾകൊള്ളുന്ന ഗ്രിൽ, LED ലൈറ്റുകൾ എന്നിവ ഈ കാറിനെ ആരും ഇഷ്ടപ്പെട്ടു പോകുന്ന ഒന്നാകുന്നു . എടുത്തു നിൽക്കുന്ന ഒരു ഡിസൈൻ എലമെന്റ് ഇല്ലെങ്കിൽ കൂടി ഒരു നല്ല കുട്ടിയുടെ ചന്തം ഉണ്ട്. പതിയ DRL , ഫോഗ് ലാംപ്, പിൻ ബമ്പറിലെ കറുത്ത പാഡ്( ഇഗ്നിസ് സമം ) ഒക്കെയാണ് ഐ 10 നെ ഗ്രാൻഡ് ആകുന്നതു

ഉള്ളിലേക്ക് പ്രേവേശിച്ചാൽ കാലങ്ങൾ കൊണ്ട് ഉപഭോഗത നിർദേശങ്ങൾ സ്വീകരിച്ചു കൊണ്ട് വരുത്തിയ അതിസൂക്ഷമ മാറ്റങ്ങൾ ഇതിനെഓട്ടോമാറ്റിക് ഒരു പടി മുകളിൽ നിർത്തുന്നു . ക്വാളിറ്റി കൂടിയ പ്ലാസ്റ്റിക്കും , അതിന്റെ ഫിറ്റും, ഫിനിഷും , ഈ സെഗ്‌മെന്റിലും (ബി) അടുത്ത സെഗ്മന്റിലും (സി) ഉള്ള മോഡലുകളെക്കാൾ മെച്ചപ്പെട്ട്ടതാണ്. ഒപ്പം ക്ലൈമറ്റ് കൺട്രോൾ , സ്റ്റീയറിങ് ഓഡിയോ / കാളിങ് കൺട്രോൾ , 7 ” ടച്ച് സ്ക്രീൻ, 2 എയർ ബാഗ്, കീലെസ്സ് എൻട്രി എന്നിവ ഇഗ്നിസ്സിനെ ആൽഫ വേർഷൻ പോലെ ഇതിലെ ആസ്റ്റ യിലും ഉണ്ട് . 1 .2 ലി പെട്രോൾ , മാന്വൽ / 1 .2 ലി ഡീസൽ മാനുവൽ എന്നിങ്ങനെ എൻജിൻ ഓപ്ഷൻ. ഇഗ്നിസ് ഡീസൽ AT യ്യും , ഒപ്പം മികച്ച സർവീസ്, മയിലേജ് നൽകികൊണ്ടും മുൻതുക്കം നേടി .

ചുരുക്കത്തിൽ – നിങ്ങളിൽ യുവത്വത്തിന്റെ തുടിപ്പാണോ ? എങ്കിൽ സ്റ്റൈല് കൊണ്ടും, ഫീച്ചറുകൾ കൊണ്ടും ഇഗ്നിസ്‌ ഉത്തമം . മറിച്ചു കുലീനതയ്ക്കും സൗമ്യതയ്ക്കും ഉടമയാണ് നിങ്ങൾ എങ്കിൽ ഗ്രാൻഡ് നിങ്ങളുടേതാണ്. രണ്ടായാലും സിറ്റി ഡ്രൈവിന് AT, ത്രില്ലിന് മാനുവൽ.

LEAVE A REPLY

Please enter your comment!
Please enter your name here