കരിസ്മയ്ക്ക് രണ്ടാം വരവ് .

ഇന്ത്യൻ യുവത്വത്തിന്, വലിയ ബൈക്ക് എന്ന് സ്വപ്നം സാക്ഷാത്ക്കരിച്ചു കൊടുത്ത കരിസ്മ, ഹീറോ മോട്ടോർസ് വീണ്ടും വിപണിയിൽ കൊണ്ടുവരുന്നു. 2016ൽ പിൻവലിച്ച R, ZMR, ഇരട്ടകളിൽ, ഫുൾ സ്പോർട്സ് ഫെയറിങ് ഉള്ള ZMR ആണ് വീണ്ടും ഇറങ്ങിയത്. ഹോണ്ടയുടെ സഹകരണം ഉണ്ടായിരുന്നപ്പോൾ 2003ൽ ഇറങ്ങിയ മോഡലിന് വൻ പ്രതികരണം ആയിരുന്നു ആദ്യ കാലത്തു. ഹോണ്ട CRF 230 ആയിരുന്നു അടിസ്ഥാനം
129 കെഎം ടോപ് സ്പീഡ് നൽകുന്ന ബൈക്കിന്റെ 223സിസി എൻജിന് 20 ബി എച് പി കുതിപ്പും 19.7 ന്യുട്ടൺ മീറ്റർ കരുത്തും ഉണ്ട്, ഡ്യൂവൽ ടോൺ , സിംഗിൾ ടോൺ വകഭേദങ്ങൾക്കു 1.10, 1.08 ലക്ഷം എന്നിങ്ങനെയാണ് ഷോ റൂം വില. ഫ്യുവൽ ഇൻജെക്ഷൻ, ഓയിൽ കൂളിംഗ്, ഡിജിറ്റൽ കൺസോൾ, ഡ്യൂവൽ ഡിസ്ക് എന്നിവയുണ്ട്. എബിഎസ്, മോണോ ഷോക്ക്, സ്ലിപ്പർ ക്ലച്ച് എന്നിവയുടെ അഭാവം പുതു തലമുറ ബൈക്കുകൾക്കിടയിൽ എങ്ങനെ പിടിച്ചു നിൽക്കും എന്ന ചോദ്യം ഉയർത്തുന്നു. ദൂര യാത്രകൾക്ക് നൽകുന്ന സുഖം, ബൈക്കിന്റെ മികച്ച ഹാൻഡ്‌ലിംഗ്, കുറഞ്ഞ മൈന്റെനൻസ് എന്നിവ പഴയ ഉടമകൾ സാക്ഷ്യപെടുത്തിയിട്ടുള്ളതാണ്.

Karizma ZMR

LEAVE A REPLY

Please enter your comment!
Please enter your name here