Marazzo -സ്രാവിനെ പോലെ നിശബ്തമായി ഒഴുകി കിഴ്പെടൂത്തുക
മഹീന്ദ്ര ഉടൻ ഇറക്കാൻ പോകുന്ന മൂന്ന് വാഹനങ്ങളിൽ ആദ്യത്തേതാണ് മറാസോ[Marazzo]. പ്രീമിയം വിവിധോദ്ദേശ്യ വാഹന ശ്രേണിയിൽ ചുവട് വയ്ക്കുകയാണ് ലക്ഷ്യം. 7 സീറ്റ് വാഹന നിരയിൽ ഇന്നോവ ക്രിസ്റ്റ ആണ് എതിരാളി. അതുകൊണ്ട് തികഞ്ഞ തയ്യാറെടുപോട് കൂടിയാണ് വിപണിയിൽ ഇറങ്ങുന്നത്.
വാഹനത്തിനുള്ള ജന ശ്രദ്ധ കൂട്ടാൻ ആദ്യം തന്നെ ഒരു പേരിടീൽ ചടങ്ങു നടത്തി. U321 എന്ന അപര നാമത്തിൽ ഉള്ള വാഹനം അന്ന് മറാസോ എന്ന എം യു വി ആയി. സ്രാവ് എന്ന അർഥം വരുന്നതാണ് മറാസോ. പേര് പോലെ തന്നെ ഇതിന്റെ ഡിസൈനും അതിൽ നിന്ന് സ്വാധീനം ഉൾകൊണ്ടാണ്.
ഡിസൈൻ
മഹീന്ദ്രയുടെ നോർത്ത് അമേരിക്കൻ ടെക്നിക്കൽ സെന്ററിൽ രൂപ കല്പന ചെയ്ത പ്രഥമ വാഹനമാണിത്. പിനിൻഫാരിന എന്ന പ്രശസ്ത ഇറ്റാലിയൻ ഡിസൈൻ കമ്പനിയുടെ വിദഗ്ദ്ധരും ഉണ്ടായിരുന്നു പിന്നൽ. XUV ഡിസൈൻ ചെയ്ത രാം കൃപ ആനന്ദ് എന്ന വനിത ഡിസൈൻ ഹെഡ് ആയിരുന്നു മേൽനോട്ടം. പുതു തലമുറ മഹീന്ദ്ര ഡിസൈൻ ഫിലോസഫിയുടെ തുടക്കവും ഇതിൽ നിന്നാണ്. സ്രാവിന്റെ പല്ലുകളെ തോന്നിപ്പിക്കുന്ന മുൻ ഗ്രിൽ. അതിൽ നീന്നു ഉൾകൊണ്ട പിൻ ലാംപ്, ആന്റിന അങ്ങനെ പോകുന്ന രൂപ ഭംഗി. അഗ്‌ഗ്രെസ്സിവ് ആണ് മൊത്തത്തിൽ ഉള്ള ലുക്ക്. മോണോകോക് ഫ്രെയിം ആണ് മറസോയുടെ അടിസ്ഥാനം. XUV 500 നും KUV 300 നും ഇതേ ഘടനയാണ്. അതുകൊണ്ടു യാത്രാ സുഖം വർധിക്കുകയും, ഉലച്ചിൽ കുറയുകയും ചെയ്യും.
ഫീച്ചറുകളുടെ ധാരാളിത്തം..
എതിരാളിയെ ഏത് നിലയ്ക്കും തളയ്ക്കാൻ വേണ്ടി, സെഗ്മെന്റിലെ തന്നെ ആദ്യത്തെ എന്ന് പറയാവുന്ന പുതിയ ഫീച്ചറുകൾ ഉണ്ട് മറാസോയിൽ. ഇന്ത്യയിലെ ആദ്യത്തെ ഓൾ വീൽ ഡ്രൈവ് എം യു വി ആകും മറാസോ. സറൗണ്ട് എസി ആണ് മറ്റൊന്ന്. വീൽ ബേസ് കൂട്ടി, ഓവർ ഹാങ്ങ് കുറച് ധാരാളം സ്ഥലം ഉള്ളിൽ കണ്ടെത്തി. പുതിയ ടച്ച് സ്ക്രീൻ ഇൻഫോടൈന്മെന്റ് സിസ്റ്റം, ക്ലൈമറ് കൺട്രോൾ എസി, വലിയ ലെതർ സീറ്റുകൾ, പ്രോജെക്റ്റർ ഹെഡ്ലാംപ്, ഫോഗ് ലാംപ്, പിയാനോ ബ്ലാക് ഫിനിഷുള്ള ഇരട്ട നിറമുള്ള ഡാഷ്, പർപ്പിൾ തീം ഉള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്രോമിന്റെ ആധിക്യം എന്നിവ പ്രീമിയം അനുഭൂതി വർധിപ്പിക്കുന്നു.
പുതിയ 1500 സിസി എഞ്ചിനാവും ശക്തി നൽകുക. 121 ബി ഹെച് പി കുതിപ്പും 300 എൻ എം കരുത്തും നൽകും ഇത്. ദീപാവലിക്ക് തന്നെ വിപണിയിൽ എത്തിക്കാൻ ആണ് പദ്ധതി. ഡീലർ യാർഡുകളിൽ വാഹനം പുറം മറച്ച നിലയിൽ എത്തിച്ചു തുടങ്ങി.
ഏർട്ടികയ്ക്കും, ക്രിസ്റ്റയ്ക്കും ഇടയിൽ സ്ഥാനം ഉറപ്പിക്കാൻ ഒരുങ്ങുകയാണ് മാരാസയിലൂടെ മഹീന്ദ്ര. പുതിയ പ്രീമിയം ഡീലർഷിപ് ശൃംഖലയായ പ്രൈം സോൺ വഴി ആകും വിപണനം.