എക്കോസ്പോർട്ടിനെയും ബ്രെസയെയും വെല്ലാൻ ഉള്ള മഹിന്ദ്ര സെപ്റ്റംബെറോട് കൂടി ഇറങ്ങും. മഹീന്ദ്രയുടെ ഉപസ്ഥാപനമായ കൊറിയൻ സാങ്‌യോങ്ങിന്റെ Tivoli ആണ് അവതരിക്കുന്നത്. സുഖവും , പെർഫോർമൻസുമാണ് പ്രധാനം നൽകുന്നത്. അല്പം വലിയ വാഹനമെങ്കിലും , 4 താഴെ ഉൾപെടുത്താനായി റീഎൻജിനീറിങ് ചെയ്തിട്ടുണ്ട്. ഒറിജിനൽ വാഹനം പിന്നീട് 7 സീറ്റർ ആക്കി ക്രെറ്റയ്ക്ക് എതിരേ ഇറക്കും. മോണോകോക്ക് ഡിസൈൻ വാഹനത്തിന്റെ ഹാൻഡ്‌ലിങ്ങും, യാത്രാ സുഖവും വർധിപ്പിക്കും.

 

പ്രീ ലോഞ്ച് ടെസ്റ്റ് ഡ്രൈവിന് വന്ന S 201നു പുതിയ XUVയിൽ ഉള്ള ഗ്രില്ലും, 17 ഇഞ്ച് വീലും, LED ലൈറ്റുകളും, പിന്നെ ഉള്ളിൽ ധരാളം ലക്ഷ്വറി ഫീച്ചറുകളും. പുഷ് ബട്ടൺ സ്റ്റാർട്ട്, കീ ലെസ്സ് എൻട്രി, എയർ ബാഗ്, സൺറൂഫ് എന്നിവ കൊണ്ട്, എതിരാളികളിൽ നിന്ന് വേറിട്ട് നില്കുന്നു. മഹീന്ദ്രയുടെ 1200 സിസി ടർബോ പെട്രോൾ ആണ് ഒരു എൻജിൻ. ഇതിൽ 140 BHP പവർ പ്രീതീക്ഷിക്കാം. 1500 സിസി ഡീസൽ ആണ് മറ്റൊന്ന്

വൻ ഹിറ്റായ XUV ബ്രാൻന്റിൽ ആകും ഇതറിയപ്പെടുക. XUV 300 എന്ന പേരിൽ ആകും ഇറങ്ങുക. നല്ല ദൃഢതയും, നിർമ്മാണ ഗുണനിലവാരവും, പെർഫോമൻസും നൽകുന്ന കോംപാക്ട് SUV വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ , കാത്തിരുപ്പ് വെറുതെ ആവില്ല. ഏഴു ലക്ഷത്തിൽ തുടങ്ങി വിപണി പിടിക്കാനുള്ള സ്ട്രാറ്റജിക് പ്രൈസിങ് ആകും ഇവിടെ പയറ്റുന്നത്

കടപ്പാട്:anythingonwheels.

LEAVE A REPLY

Please enter your comment!
Please enter your name here