പേരിനെ അന്വർഥമാക്കുന്ന തരത്തിൽ , സ്രാവിന്റെ  മാതൃകയിൽ എയറോഡൈനാമിക് ഡിസൈനിലാണ്  മഹീന്ദ്രയുടെ മൾട്ടിപർപ്പസ് വാഹനമായ മരാസോ  സെപ്തംബർ മൂന്നിനെത്തുന്നത്.ഈ ജൂലൈയിൽ മഹീന്ദ്ര  പുതിയ MPVയുടെ പേര് പ്രഖ്യാപിച്ചതുമുതൽ  ചിത്രങ്ങളും കൃത്യമായി പുറത്തുവിട്ടിരുന്നു. വാഹനത്തിന്റെ പ്രത്യേകതകൾ ഒന്നൊന്നായി മഹീന്ദ്ര ട്വിറ്റർ വഴി അവതരിപ്പിക്കുന്നുണ്ട്.

ഏറ്റവും ഒടുവിൽ പുതിയ 17 ഇഞ്ച് അലോയ് വീലുകളാണ് പ്രചരിപ്പിച്ചത്.

സുരക്ഷയ്ക്കായി  ഇരട്ട പ്രോജെക്ടറുകൾ ഉള്ള ഹെഡ് ലാംപ് യൂണിറ്റ്. ഒരേ സമയം വശങ്ങളിൽ ഒഴുക്കുള്ളതും, അതു പോലെ തന്നെ നല്ല വടിവുള്ളതുമായ ഹെഡ്‍ലാംപ് ഡിസൈൻ.

പുതിയ ഡിസൈനിലുള്ള ഗ്രിൽ

ഒപ്പം ഇന്റീരിയറും സീറ്റിംഗ് കോൺഫിഗുറേഷനുമടക്കമുള്ള സവിശേഷതകളും.പിയാനോ ബ്ലാക്ക്-ബീജ് ഡ്യുവൽ ടോണിലാണ് ഡാഷ്ബോർഡ്. മധ്യഭാഗത്തായി ഏഴ് ഇഞ്ച് ഇന്ഫോടെയ്ന് മെന്റ് സിസ്റ്റം. എയർ കണ്ടീഷൻ വെന്റ്സിന് ചുറ്റുമായി ക്രോം
ആവരണവുമുണ്ട്. ഡാഷ്ബോർഡിന്  താഴെയായി  സിൽവർ പ്ലാസ്റ്റിക്പീസും നൽകിയിച്ചുണ്ട്. ത്രീ സ്പോക്ക്  മൾട്ടി ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, സെട്രൽ എംഐഡിയോടുകൂടിയ ട്വിൻ പോഡ് ഇൻസ്ട്രുമെന്റ്  ക്ലസ്റ്റർ എന്നിവ വണ്ടിക്ക്
പ്രിമിയം  ലുക്ക് നൽകുമെന്നുറപ്പാണ്. പർപ്പിൾ ബാക്ക്‌ലൈറ്റിലാണ് ഇൻസ്ട്രുമെന്റ്  ക്ലസ്റ്റർ എന്നതും ശ്രദ്ധേയമാണ്.

ഏഴും എട്ടും സീറ്റ് വകഭേദങ്ങലിലാകും മരാസോ MPV വിപണിയിലെത്തുന്നത്.രണ്ടാം നിരയിൽ ക്യാപ്റ്റൻ
സീറ്റുകളുള്ള മോഡലിലാണ് ഏഴുപേർക്ക് യാത്രാസൗകര്യം. 8 സീറ്റുകളുള്ള മോഡലിൽ
രണ്ടാംനിരയിൽ ബെഞ്ച് സീറ്റാകും. മൂന്നാം നിരയിലേക്ക് കടക്കാൻ ക്യാപ്റ്റൻ
സീറ്റുകൾ മുന്നോട്ടുനീക്കണം. അതേസമയം ബെഞ്ച്സീറ്റിന്റെ രൂപകൽപന 40:20:40
അനുപാതത്തിൽ വിഭജിക്കാവുന്ന വിധത്തിലാണ്

പുതിയതായി വികസിപ്പിച്ചെടുത്ത 1.5 ലിറ്റർ ടർബോചാർജ് ഡീസൽ എഞ്ചിനും
മരാസൊയുടെ പ്രത്യേകതയാണ്. പരമാവധി  121 ബിഎച്ച്പിവരെ കരുത്തും 300 എൻഎനം ടോർക്കും ഈ എഞ്ചിൻ  സൃഷ്ടിക്കുമെന്ന് കമ്പനി ഉറപ്പുപറയുന്നു. 6സ്പീഡ് മാനുവൽ ഗിയർബോക്സാകും വാഹനത്തിലുണ്ടാകുക. മികച്ച സുരക്ഷയ്ക്കായി എർബാഗ്, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ സഹിതം ആന്റി ലോക്ക് ബ്രേക്ക്, പിന്നിൽ പാർക്കിംഗ് സെൻസർ തുടങ്ങിയവയും മരാസോയുടെ ഹൈലൈറ്റാണ്. ഇറ്റാലിയൻ  കമ്പനിയായ പിനിൻഫിരാരിയും  മുംബൈയിലെ മഹീന്ദ്ര ഡിസൈൻ സ്റ്റുഡിയോയും  ചേർന്ന് രൂപകൽപന നിർവഹിച്ചിരിക്കുന്ന മരാസോയ്ക്ക് സ്രാവിൽനിന്ന് പ്രചോദിതമായ രൂപമാണ് നൽകിയിരിക്കുന്നത്. നിലവിലുള്ള മോഡലുകൾക്ക് പകരക്കാരനായല്ല ഈ ‘വമ്പൻ’  സ്രാവി’നെ നിരത്തിലെത്തിക്കുന്നതെന്നാണ് മഹീന്ദ്രയുടെ വാദം. സൈലോയുടെ പിന്ഗാമിയായും കാണണ്ട, മറിച്ച് സൈലോയ്ക്കുമേൽ ഇടംപിടിക്കുന്ന പ്രിമിയം മോഡലാണ് മരാസൊയെന്നാണ് മഹീന്ദ്രയുടെ പ്രഖ്യാപനം.  ടൊയോട്ടയുടെ ‘ഇന്നോവ ക്രിസ്റ്റ’യെയും മാരുതി സുസുക്കിയുടെ എർട്ടിഗയെയുമൊക്കെയാണ് മരാസോ

LEAVE A REPLY

Please enter your comment!
Please enter your name here