മാറാസോയോ അതോ ലോഡ്‌ജിയോ ??
മഹീന്ദ്രയുടെ സസ്പെൻസ് തന്ത്രം പൊളിച്ച്, മറാസോ പാപ്പരാസി ക്യാമെറകൾക്കു മുൻപിൽ വെളിവായി
ഡീലർഷിപിൽ എത്തിയ ഡെമോ വാഹനത്തിന്റെ ചിത്രങ്ങളാണ് ഒപ്പിയെടക്കപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്. സെപ്റ്റംബർ മൂന്നിന് ലോഞ്ച് ചെയ്യുന്നതിന് മുൻപായി വാഹനത്തിന്റെ പ്രത്യേകതകൾ ഓരോന്നായി കമ്പനി അവതരിപ്പിക്കുന്നതിന്റെ ഇടയിൽ ആണ് ഇത്. മറാസോയുടെ മുന്നും, പിന്നും വശങ്ങളും ചിത്രങ്ങളിൽ തെളിയുന്നു. ഏറ്റവും പുതിയ മൊണാക്കോക് ഷാസി ഉള്ള എംപിവി ആണ് മറാസോ.
സ്രാവിൽ നിന്ന് ഉൾകൊണ്ട ഡിസൈൻ ആണ് മറാസോയെ വ്യത്യസ്ഥമാക്കുന്നതു. കുത്തനെയുള്ളതും ചരിഞ്ഞതും ആയ മുൻ ഗ്രിൽ, വലിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, വലിയ അലോയ് വീലുകൾ, ടെയിൽ ലാംപ് എന്നിവയാണ് ഈ ഡിസൈൻ ഫിലോസോഫിയിലെ മുഖ്യ ഘടകങ്ങൾ. ക്രോം ഘടകങ്ങൾ അത്യാവശ്യം സ്ഥാനം നേടിയിട്ടുണ്ട്
ഉള്ളിൽ അത്യാഡംബരമാണ് വാഗ്‌ദാനം. കറുത്ത ഡാഷ്ബോർഡിന് മാറ്റ് കൂട്ടാൻ ബീജ് ലെതർ ഉൾവശം. പുതിയ ഡാഷ്ബോർഡ് ഡിസൈനും, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും, ലൈറ്റിങ്ങും ആണ് ഉള്ളത്. ഏഴു സീറ്റ് പതിപ്പിൽ നാല് ക്യാപ്റ്റൻ സീറ്റുകളും എട്ടു സീറ്റ് പതിപ്പിൽ രണ്ട് ക്യാപ്റ്റൻ സീറ്റുകളും ഉണ്ട്.
പുതിയ 1.5 ലിറ്റർ എൻജിനാണ് ശക്തി പകരുക. ഇന്ത്യൻ റോഡുകൾക്ക് അനുയോജ്യമായി ട്യൂൺ ചെയ്ത സസ്പെൻഷൻ ആണുള്ളത്. പത്തു ലക്ഷത്തോളമാകും പ്രാരംഭ വില.
ഇതൊക്കെ ആണെങ്കിലും പരിചയസമ്പന്നമായ കണ്ണുകൾക്ക് ഈ ഡിസൈൻ പരിചിതമായി തോന്നും. കാരണം ഡെമോ വാഹനത്തിൽ അല്പം മാറി നിന്ന് കണ്ണോടിച്ചാൽ, മുന്നിൽ നിന്ന് എർട്ടിഗ, വശങ്ങളിൽ റെനോ ലോഡ്ജി, ടാറ്റാ ഹെക്സ, പിന്നിൽ നിന്നും റെനോ ലോഡ്‌ജി എന്നിങ്ങനെ രൂപ കല്പന ചായ്‌വുകൾ തോന്നുന്നു. എത്ര മാത്രം ഈ പുതിയ ഡിസൈൻ സ്വീകാര്യമാണെന്നു കാത്തിരുന്നു കാണണം.