സെലീറിയോ ക്രോസിൽ തുടങ്ങി പോളോ ക്രോസ്സ് വരെയുള്ള നിരയിൽ മത്സരിക്കാൻ ടാറ്റാ, ടിയാഗോയ്ക്ക് ഒരു മാച്ചോ പരിവേഷം നൽകി ഇറക്കി. ഒരു സാധാരണ കാർ എന്ന് തോന്നൽ മാറ്റത്തക്ക രൂപ ഭാവം ഈ പുതിയ അവതാരത്തിൽ കൈവരിച്ചിട്ടുണ്ട്. അർബൻ ടഫ്റോഡർ എന്ന പേരാണ് ടാറ്റാ നൽകുന്നത് എല്ലാ ക്രോസ്സ് രൂപമാറ്റം പോലെ കറുപ്പിന്റെ ക്ലാഡിങ്ങും ഉയർന്ന ഗ്രൗണ്ട് ക്ലീയറൻസും ഇവിടെയും പ്രസക്തമാണ്. സെലീറിയോ ക്രോസ്സിനേക്കാൾ കുറഞ്ഞ വിലയിൽ ആകും ഇറക്കുക എന്നാണ് സൂചന

tata-tiago-nrg-engineported

പ്രധാന സവിശേഷതകൾ

പുറം കാഴ്ച
. ഡ്യൂവൽ ടോൺ ബംപർ
. അലൂമിനിയം ഫിനിഷുള്ള സ്‌കഫ് പ്ലേറ്റ്
. കറുത്ത വീൽ ആർച്ചുകൾ
. സൈഡ് സ്കേർട്
. കറുത്ത വിങ് സൈഡ് മിറർ
. കറുത്ത ഗ്രിൽ
. കറുപ്പിച്ച ബി പില്ലർ
. കറുത്ത റൂഫ് റെയിൽ
. കറുത്ത പിൻ ബൂട്ട് ട്രിം
. ഡ്യൂവൽ ടോൺ അലോയ്
. കറുപ്പണിഞ്ഞ പ്രോജെക്ട്കർ ലാംപ്

Tata-Tiago-NRG-2-engineported

ഇവയെല്ലാം ചേർത്ത് വാഹനത്തിന് സസ്പെന്ഷൻ 10എംഎം കൂട്ടി 180എംഎം ഗ്രൗണ്ട് ക്ലിയറൻസും നൽകിയപ്പോൾ നല്ല കിടിലൻ ക്രോസ്സ് ലുക്ക്ആയി. മറ്റ് അളവുകളെല്ലാം പഴയപോലെ തന്നെ. ഉള്ളിലെ കാഴ്ചകൾ ആദ്യ വേരിയന്റിന് സമാനമെങ്കിലും, വ്യത്യസ്തതക്കായി ഓറഞ്ച്, സിൽവർ നിറങ്ങളുള്ള ഇൻസേർട്ടുകൾ നൽകിയിരിക്കുന്നു. ഹർമാൻ ഓഡിയോ സിസ്റ്റം തുടരുന്നു. 1400 സിസി പെട്രോൾ എൻജിനും, 1100 സിസി ടർബോ ഡീസലും, 5 സ്പീഡ് മാന്വൽ ഗിയർബോക്‌സും ആണ് വാഹനത്തിന്റെ ശക്തി. പെട്രോൾ 84 ബി എച് പിയും 115 എൻ എമും ശക്തി നൽകുമ്പോൾ ഡീസൽ 69 ബി എച് പിയും 140 എൻ എമും ശക്തി നൽകുന്നു
സെപ്റ്റംബർ 12 നു ലോഞ്ച് പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here