ഒറ്റനോട്ടത്തിൽ, പോയ ടവേര, വില്പന കുറഞ്ഞ സൈലോ എന്നിവയുടെ മാർക്കറ്റ്  ആനച്ചന്തമുള്ള ഒരു ലക്ഷ്വറി വാഹനം ഇറക്കി പിടിച്ചടക്കുകയാണ്  ലക്ഷ്യം

 

ടാക്സി മാർക്കറ്റിനെ കേന്ദ്രികരിച്ചു, നീളം കൂട്ടിയ TUV 300 Plus മഹിന്ദ്ര ഇറക്കി .9 പേർക്ക് സഞ്ചരിക്കാവുന്ന വാഹനത്തിന് വില 9 .5 ലക്ഷം. P4, P6 , P8 എന്നിങ്ങനെ മൂന്നു മോഡലുകൾ

ഡിസൈൻ – സ്റ്റാൻഡേർഡ് TUV 300 il 405 എംഎം നീളം കൂടിയാണ് Plus മോഡൽ ഇറങ്ങുന്നത്. ഫ്രണ്ട് ബമ്പറും, ഹെഡ്‍ലാംപും അല്പം മിനുക്കിയിരിക്കുന്നു . പിൻവശത്തിന് ആകപ്പാടെ മാറ്റം നൽകി .പുതിയ ബംപർ , ചുറ്റും വരുന്ന ടെയിൽ ലാംപ് , സ്പെയർ വീൽ എന്നിവ , പ്രാഡോയുടെ കാഴ്ച്ചയ്ക്ക് സമാനം..മുകളിലെ റൂഫ് റെയിൽ ഒഴിവാക്കി

ഉൾവശം – 9 പേർക് ഇരിക്കാം എന്ന് അവകാശപ്പെടുന്ന സീറ്റിങ് ആണിതിൽ. അവസാന നിരയിൽ 4 കുട്ടികൾക്കാവും സൗകര്യപ്രദം. ബീജ് -ബ്ലാക്ക് ഉൾവശം, 300ഇൽ നിന്ന് ഉള്ളത്. ഉയർന്ന മോഡലിൽ റ്റച്ച് സ്ക്രീൻ അടക്കമുള്ള ആധുനികത

സുരക്ഷ – കട്ടികൂടിയ സ്‌റ്റീലിൽ നിർമ്മിച്ച ബോഡിയാണ് കമ്പനി അവകാശപ്പെടുന്നത്.ഒപ്പം എബിഎസ്, ഇബിഡി , ഡ്യൂവൽ എയർബാഗ്, കോർണേറിങ് ബ്രേക്ക് കൺട്രോൾ, ഓട്ടോ ഡോർ ലോക്ക് എന്നീ സംവിധാനങ്ങൾ

എൻജിൻ – 2200സിസി , എം ഹോക്ക് ഡീസൽ ആണ് PLUSനു ക്തിപ്പ് നൽകുന്നത്. 4000 RPMഇൽ 120 BHP പവറും 1800 RPMഇൽ 280 nm ടോർക്കും നൽകുന്ന എൻജിൻ

ഗിയർ ബോക്സ് – TUV 300ഇൽ നിന്ന് വ്യത്യസ്തമായി 6 സ്‌പീഡ്‌ മാനുവൽ ഗിയർ ആണ് ഇതിൽ ഡ്യൂട്ടി നിർവഹിക്കുന്നത്

ഒറ്റനോട്ടത്തിൽ, നിന്നു പോയ ടവേര, വില്പന കുറഞ്ഞ സൈലോ എന്നിവയുടെ മാർക്കറ്റ് ആനച്ചന്തമുള്ള ഒരു ലക്ഷ്വറി വാഹനം ഇറക്കി പിടിച്ചടക്കുകയാണ് ലക്ഷ്യം

LEAVE A REPLY

Please enter your comment!
Please enter your name here