വൈപ്പറുകൾ എപ്പോഴും വലിയ കുഴപ്പമില്ലാതെ പ്രവർത്തിക്കും എന്നാണ് പൊതു ധാരണ. ഈ മഴക്കാലത്തു വൈപ്പറിന്റെ പ്രവർത്തനം പരിശോധിക്കുന്നത് നന്നാകും .
നമ്മൾ കണ്ടിട്ടും ശ്രദ്ധ കൊടുക്കാതിരിക്കുന്ന ചില കാര്യങ്ങൾ
വൈപ്പർ ബ്ലേഡ് എങ്ങനെ പരിചരിക്കണം?
നിരീക്ഷിക്കേണ്ട ചില കാര്യങ്ങൾ
- വൈപ്പർ ഓടി കഴിയുമ്പോൾ വെള്ളത്തിന്റ പാടുകൾ നേർത്ത വരകളായോ, പടർന്ന പരുവത്തിലോ, ചിലയിടങ്ങളിൽ മാത്രമായോ മുൻ ഗ്ലാസ്സിൽ കാണുന്നു
- വൈപ്പർ ഇടുമ്പോൾ ഗ്ലാസിൽ ഉരയുന്ന ശബ്ദം
- വൈപ്പർ സുഗമമായി ഗ്ലാസിൽ തെന്നി നീങ്ങാതിരിക്കുക അല്ലെങ്കിൽ ചാടി ചാടി പോകുക
ഇവ ശ്രദ്ധയിൽ പെടുന്നെങ്കിൽ, വൈപ്പർ ബ്ലേഡ് മാറേണ്ട സമയം കഴിഞ്ഞു എന്ന് ഉറപ്പിക്കാം
ചൂട്, ഉപയോഗം എന്നിവ കാരണം ബ്ലേഡിലെ റബ്ബർ, വരണ്ടു വിള്ളൽ വരാം, അല്ലെങ്കിൽ ഉള്ളിലേക്ക് മടങ്ങും. മഴക്കാലത്തിനു മുൻപേ വൈപ്പർ ബ്ലേഡ് മാറ്റേണ്ടതുണ്ടോ എന്ന് പരിശോധിക്കുക . വൈപ്പർ നിവർത്തി റബ്ബർ ഭാഗം കൈ വിരൽ ഓടിച്ചു നോക്കിയാൽ മതി. പൊട്ടലോ വിള്ളലോ വളവോ ഉണ്ടെങ്കിൽ ഉടനെ മാറ്റുക . പകലത്തെ ഡ്രൈവിങ്ങിൽ കുഴപ്പം ഉണ്ടാവില്ല എങ്കിലും രാത്രിയിൽ ഗ്ലാസിൽ പറ്റുന്ന വെള്ളത്തിൽ ഹെഡ് ലൈറ്റ് വെളിച്ചം തട്ടി കാഴ്ച മങ്ങാൻ സാധ്യത ഏറെയാണ്. അതിനാൽ വൈപ്പർ പരിപാലനം ആവശ്യം
നിലവിൽ Bosch കമ്പനിയുടെ വൈപ്പർ വളരെ നല്ല നിലവാരം പുലർത്തുന്നതാണ്.