മഹീന്ദ്രയുടെ കോംപാക്ട് എസ് യു വി ദീപാവലിയോടെ നിരത്തിൽ

എസ് 201 എന്ന് നാമകരണം ചെയ്തിരിക്കുന്ന മഹിന്ദ്ര എസ് യു വിയുടെ ചിത്രങ്ങൾ വീണ്ടും ഓൺലൈൻ മാധ്യമങ്ങൾ പുറത്തു വിട്ടു. ഒരു ചെറു ട്രക്കിൽ നിന്ന് ഇറക്കുന്ന ചിത്രങ്ങളാണ് ഇത്തവണ. സാങ്‌യോങ് (Ssangyong) ടിവോളിയെ ആസ്പദമാക്കി നീളം നാല് മീറ്ററിൽ താഴെ ഒതുക്കിയ സബ് കോംപാക്ട് സ്പോർട്സ് യൂട്ടിലിറ്റി വാഹനമാണിത്. ചിത്രങ്ങളിൽ വാഹനത്തിന് KUV 100 നോട് സാമ്യമുണ്ടെങ്കിലും ഇതൊരു മോണോകോക്ക്‌ അഥവാ ബോഡിയും ഷാസിയും ചേർന്നുള്ള ഒറ്റ നിർമിതിയാണ്. ബൂട്ട് വാതിലിൽ ബാഡ്ജിങ് ഇല്ലാത്തതിനാൽ ഇതും പരീക്ഷണ ഓട്ടത്തിനുള്ളതായി പറയാം

1.2 ലിറ്റർ പെട്രോൾ 1.5 ഡീസൽ എൻജിൻ പതിപ്പുകൾ പ്രതീക്ഷിക്കാം. ഈ ശ്രേണിയിൽ ഉള്ള മറ്റു വാഹനങ്ങൾക്ക് ഓട്ടോമാറ്റിക് ഉള്ളതിനാൽ, മാനുവൽ ഗിയർ ബോക്സിനൊപ്പം ഓട്ടോമാറ്റിക്കും ഉണ്ടാവും. വിൽപ്പനയിലും, ഉപഭോക്ത താല്പര്യത്തിലും കാതങ്ങൾ പിന്നിട്ട എക്കോസ്പോർട്ടും, ബ്രെസയും ആണ് പ്രധാന എതിരാളികൾ. അതുകൊണ്ട് തന്നെ മികച്ച ഫീച്ചറുകളും, ആകർഷണീയമായ വിലയും ഇതിൽ മഹിന്ദ്ര ഉൾകൊള്ളിക്കുമെന്നു കരുതാം.
ഡ്യൂവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഏഴു ഇഞ്ച് ടച്ച് സ്ക്രീൻ, പ്രൊജക്ടർ ലാമ്പുകൾ, എൽഇഡി ടയിൽ ലാംപ്, സൺറൂഫ്, ഉയരം ക്രമീകരിക്കാവുന്ന ഇലക്ട്രിക്ക് സീറ്റ്, 16 ഇഞ്ച് അലോയ് വീൽ എന്നിവ ഉണ്ടാകാം. സുരക്ഷയ്ക്കായി നാല് ഡിസ്ക് ബ്രേക്ക്, രണ്ടിൽ കൂടുതൽ എയർബാഗ്, എബിഎസ് എന്നിവയും പ്രതീക്ഷിക്കുന്നു.

ചിത്രങ്ങൾ കടപ്പാട് -റഷ് ലെയ്ൻ

LEAVE A REPLY

Please enter your comment!
Please enter your name here