2018 മോഡൽ ക്വിഡ്

2018 Renault Kwid ഏറെ പരിഷ്കാരങ്ങളോട് കൂടി റെനോ നിരത്തിലിറക്കി. പ്രധാന മാറ്റങ്ങൾ പുറമെയും, ഉള്ളിലും ഉണ്ട്. പുതിയ ഇരട്ട നിറത്തിലുള്ള ബംപർ, ക്രോം നിറത്തിലെ ‘razor’ ഗ്രില്ല്, ഹെഡ്‍ലാംപിലെ ‘c’ ആകൃതിയിലെ ലൈറ്റിംഗ്. ഉയർന്ന മോഡലിലും, തൊട്ടു താഴെയും, ബോഡിയുടെ നിറമുള്ള ബംപർ, വീൽ കവർ, ഫോഗ് ലാംപ് എന്നിവയുണ്ട്. ക്ലൈമ്പർ വേരിയന്റിന് ഓറഞ്ച് നിറത്തിന്റെ തലോടലുണ്ട് റൂഫിലും, ബംപറിലും, മിററിലും.

2018-renault-kwid

ഉള്ളിലെ മാറ്റങ്ങൾ കൂടുതൽ കസ്റ്റമർ ഫീഡ്ബാക്ക് ഉൾക്കൊണ്ട് ഉള്ളതാണ്. പിൻ സീറ്റിൽ എമർജൻസി ലോക്കിംഗ് സീറ്റ് ബെൽറ്റ്, ഏഴ് ഇഞ്ച് ടച് സ്‌ക്രീൻ, റിവേഴ്‌സ്, ക്യാമറ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വൺ ടച്ച് ലെയ്ൻ ചേഞ്ച് ഇൻഡിക്കേറ്റർ, വേഗത തിരിച്ചറിഞ്ഞുള്ള ശബ്ദ ക്രമീകരണം പിൻ സീറ്റിന് ആം റസ്റ്റ്, പിന്നിൽ പവർ സോക്കറ്, റിമോട്ട് സെൻട്രൽ ലോക്കിങ്, ബ്ലൂ ടൂത്ത്, ഓട്ടോ ഗിയറിൽ ട്രാഫിക് അസ്സിസ്റ് എന്നിവ വിവിധ വേരിയന്റുകളിലായി ഉൾപ്പെടുത്തി. സ്റ്റാൻഡേർഡ്, RXE, RXL, RXT എന്നിങ്ങനെ ട്രിമുകളിൽ 800സിസി , 1000സിസി എൻജിൻ വകഭേദങ്ങളാണ് ആണുള്ളത്. ഒപ്പം 5 സ്പീഡ് മാനുവൽ, എ ഏം ടി ഗിയർബോക്സുകളും. ഇതിനു പുറമെ ആനിവേഴ്സറി, മാർവെൽ കോമിക്‌സ് പ്രേത്യേക പതിപ്പുകളും ഉണ്ട്. ആറു നിറങ്ങളിൽ ലഭ്യമാണ്. 53/67 ബിഎച്പി ഈ എൻജിനുകൾ നൽകും. റെനോ നിസ്സാൻ സംയുക്ത CMF-A പ്ലാറ്റഫോമിൽ നിർമിച്ചിരിക്കുന്ന ക്വിഡ്, 300ലിറ്റർ ബൂട്ട് സ്പേസ് നൽകുന്നു. കൊച്ചിയിലെ ഓൺറോഡ് വില 3.08 ലക്ഷം മുതൽ (800 Std).

2018-renault-kwid

2018-renault-kwid

 

 

 

 

 

ധാരാളം ഫാക്ടറി കസ്റ്റമൈസേഷൻ ഓപ്ഷൻ ഉള്ള ക്വഡിന് ചുരുങ്ങിയ കാലത്തിൽ 2.5ലക്ഷം ഉപഭോക്താക്കളായി. ആ വിശ്വാസം നിലനിർത്താനായി 4 വർഷം/ 100000 കെഎം വാറന്റി ഇപ്പോൾ അധിക ചിലവില്ലാതെ റെനോ വാഗ്ദാനം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here